india

ആറുമാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കി

By webdesk12

February 09, 2023

കൊല്ലം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കി. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്.ബിജുവാണ് മരിച്ചത്. ആറുമാസമായി ശമ്ബളം ലഭിക്കാത്തതിനാല്‍ ബിജു കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടിരുന്നു. രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സാക്ഷരത പ്രേരക് ആണ് ബിജു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതു മൂലം ശമ്ബളം ലഭിക്കുന്നുണ്ടായിരുന്നില്ല.സംസ്ഥാനത്തെ 1714 പ്രേരക്മാര്‍ പ്രതിസന്ധിയിലാണെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. ഇതിനിടയില്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സംഘടനയുടെ സമരം 80 ദിവസം പിന്നിട്ടു. ഇതിനിടയിലാണ് ബിജുവിന്റെ ആത്മഹത്യ. 1714പേര്‍ പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ പറഞ്ഞു.