Video Stories

ഇന്ധന വില വര്‍ധന: ടാക്‌സ് പേ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

By Test User

June 10, 2021

പാലക്കാട്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ‘ടാക്‌സ് പേ’ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് ‘ടാക്‌സ് പേ’ സമരം സംഘടിക്കും.1000 പമ്പുകളില്‍ 5000 പേര്‍ക്ക് ഒരു ലിറ്റര്‍ പേട്രോളിന്റെ നികുതി പണം യൂത്ത് കോണ്‍ഗ്രസ് തിരിച്ച് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.