india

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 17 ടണ്‍ റേഷന്‍ അരി പിടികൂടി രണ്ടുപേര്‍ അറസ്റ്റില്‍

By webdesk12

February 07, 2023

തമിഴ്നാട്ടിലെ റേഷന്‍ കടകള്‍ വഴി പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള അരി ശേഖരിച്ച്‌ കേരളത്തിലേക്ക് കടത്തുന്നതിനിടെ ലോറിയുമായി രണ്ടുപേരെ കുമളിയില്‍ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു.ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ജോണി ബാഷ (33), മധുര റൈസ് മില്‍ ഉടമ ശ്രീനിവാസന്‍ (42) എന്നിവരെയാണ് തമിഴ്നാട് ഫുഡ് സേഫ്റ്റി സെല്‍ വിഭാഗം അധികൃതരും പൊലീസ് പ്രത്യേക സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇവര്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 17,000 കിലോ റേഷന്‍ അരിയും പിടിച്ചെടുത്തു. ലോറിയില്‍ 50 കിലോ വീതമുള്ള 340 ചാക്കിലാണ് അരി സൂക്ഷിച്ചിരുന്നത്.പിടിച്ചെടുത്ത അരി ഉത്തമപാളയം സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കൈമാറി.