india

തില്ലങ്കേരിയില്‍ സി.പി.എം വിശദീകരണയോഗം ഇന്ന്; പി.ജയരാജന്‍ പങ്കെടുക്കും

By webdesk12

February 20, 2023

കണ്ണൂര്‍: തില്ലങ്കേരിയില്‍ സി.പി.എം വിശദീകരണ യോഗം ഇന്ന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം നടത്താന്‍ തീരുമാനിച്ചത്. വൈകീട്ട് നടക്കുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

അതിനിടെ ഒരുമാസത്തിനിടെ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി