india

കാരണം പ്രണയനൈരാശ്യം; കിരണിന്റേത് ആത്മഹത്യയെന്ന് പൊലീസ്

By webdesk12

December 26, 2022

ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവും ജീവനൊടുക്കാന്‍ കാരണമായതായി പൊലീസ് പറയുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് കിരണിന്റെ മരണം സംഭവിച്ചത്. പൊലീസിന്റെ കുറ്റപത്രത്തിലാണ് കിരണിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.