india

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം

By webdesk12

January 16, 2023

തൃശൂര്‍: വരവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാള്‍ വീശിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണിവര്‍ വടിവാളുമായെത്തിയതെന്ന് പറയുന്നു. അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്കൂളില്‍ നിന്നും പറഞ്ഞയച്ചിരുന്നു.