india

കോവളം ബൈക്ക് റേസിങ് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു

By webdesk12

January 29, 2023

തിരുവനന്തപുരം: കോവളം ബൈക്ക് റേസിങ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു.പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് (25) മരിച്ചത്. ബൈക്കിടിച്ചതിനെ തുടര്‍ന്ന്് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച്‌ വഴിയാത്രക്കാരി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇതില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരവിന്ദിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അരവിന്ദിനും മരണം സംഭവിച്ചത്.