kerala

തിരുവനന്തപുരം വഴയിലയില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

By Test User

December 15, 2022

തിരുവനന്തപുരം: പങ്കാളിയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം.വഴയില സ്വദേശി സന്ധുവിനെയാണ് പങ്കാളി രാകേഷ് വെട്ടിക്കൊലപ്പെടുത്തിയത്.സംഭവശേഷം രാകേഷ് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഇയാളെ പോലീസ് വിശധമായി ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചായിരുന്നു താമസ. ഇതിനിടെ ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.