india

ദുബൈയില്‍ നിന്നെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

By webdesk12

February 19, 2023

തിരുവനന്തപുരം: ദുബൈയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ് 540ാം നമ്ബര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.

ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കി. വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. 148 യാത്രക്കാരാണുണ്ടായിരുന്നത്.