india

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കള്‍

By webdesk12

February 08, 2023

കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്.ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

ഇന്ന് രാവിലെ 11 മണിയോടെ ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്. ചികിത്സ നല്‍കുന്നതില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.