india

‘സർക്കാരിനെ മുട്ടുകുത്തിച്ച പോരാട്ടം, അഭിവാദ്യങ്ങൾ, ലാൽസലാം സഖാവെ’; ചിന്താ ജെറോമിനെ പരിഹസിച്ച് ശബരീനാഥൻ

By webdesk12

January 24, 2023

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ എം എൽ എ ശബരിനാഥൻ രംഗത്ത്. ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളെന്നാണ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.

ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയതെന്നും, താൻ ഒരു ശുപാർശയും നൽകിയില്ല എന്ന് മാധ്യമങ്ങളിൽ ചിന്ത പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു.