india

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

By webdesk12

February 17, 2023

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മരണ സാഹചര്യങ്ങളെക്കുറിച്ച്‌ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച്‌ നിക്ഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യര്‍ഥിച്ചു.

വിശ്വനാഥന്റെ കുടുംബവും അദ്ദേഹത്തിന്റെ നവജാത ശിശുവും നീതി അര്‍ഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നല്‍കണമെന്നും രാഹുല്‍ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.