local

കായംകുളത്ത് വിധവയുടെ വഴിയോരത്തെ പെട്ടിക്കടക്ക് തീയിട്ടു

By webdesk12

February 19, 2023

കായംകുളം: ചേരാവള്ളി വഴിയോരത്ത് പ്രവര്‍ത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു.പട്ടികജാതിക്കാരിയും വിധവയുമായ ചേരാവള്ളി സനല്‍ ഭവനത്തില്‍ രോഹിണിയുടെ ജീവനോപാധിയായിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവര്‍ഷം മുമ്ബ് രോഹിണിയുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതില്‍നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം.

അതുവഴി പോയവരാണ് കട കത്തുന്നത് കണ്ട് അഗ്നി രക്ഷ സംഘത്തെ അറിയിച്ചത്. 25,000 രൂപ നഷ്ടമുണ്ട്. സംഭവത്തില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ നാടപടികള്‍ ഉണ്ടാകണമെന്ന് പ്രസിഡന്റ് ബിന്ദു രാഘവന്‍ ആവശ്യപ്പെട്ടു