india

പോക്‌സോ കേസ് പ്രതി പനമരത്ത് പിടിയില്‍

By webdesk12

February 16, 2023

പനമരം: കഴിഞ്ഞ ദീപാവലി ദിവസം തമിഴ്‌നാട് സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധു പനമരത്ത് പിടിയിലായി.കരിമ്ബുമ്മല്‍ ചുണ്ടകുന്നിലെ വീട്ടില്‍ വിരുന്നിനെത്തിയ സമയത്താണ് ബന്ധുവായ അശ്വന്ത് (19) കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ ബന്ധുക്കള്‍ പനമരം പൊലീസില്‍ നല്‍കിയ അടിസ്ഥാനത്തില്‍ പനമരം സി.ഐ. സിജിത്ത്, എസ്.ഐ. വിമല്‍, എ.എസ്.ഐ വിനോദ് ജോസഫ്, ഷിഹാബ് എന്നിവരടങ്ങിയ സംഘം അശ്വന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.