india

അഭ്യാസ പ്രകടനം; കൊച്ചിയില്‍ ജീപ്പ് തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് എതിരെ കേസ്

By webdesk12

January 29, 2023

ഫോര്‍ട്ട് കൊച്ചിയില്‍ അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.വണ്ടി ഓടിച്ചിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.

വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.