News

മാർപാപ്പയ്ക്ക് അയച്ച കത്തിൽ വെടിയുണ്ടകൾ

By Test User

August 09, 2021

വത്തിക്കാൻ: മാർപാപ്പയ്ക്ക് അയച്ച കത്തിൽ മൂന്ന് വെടിയുണ്ടകൾ. കവർ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയപ്പോൾ തപാൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഗതി പുറത്തുവരുന്നത്. മൂന്ന് വെടിയുണ്ടകൾ അടങ്ങിയ കവർ ആണ് മാർപാപ്പയുടെ മേൽവിലാസത്തിൽ അയച്ചിരിക്കുന്നത്

മാർപാപ്പയുടെ വിലാസത്തിൽ ഫ്രാൻസിൽ നിന്നാണ് കത്ത് അയച്ചിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.