കൊല്‍ക്കത്ത:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ രണ്ടാഴ്ചത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16 മുതല്‍ 30 വരെയാണ് സംസ്ഥാനം അടച്ചിടുക. നാളെ രാവിലെ ആറുമണി മുതല്‍ ലോക് ഡൗണ്‍ നിലവില്‍ വരും.അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണിവരെ തുറക്കാം. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതത്തിനും നിയന്ത്രണമില്ല.