india

കള്ളപ്പണ കേസ് ; മാലിദ്വീപ് മുന്‍ പ്രസിഡന്റിന് 11 വര്‍ഷം തടവ്

By webdesk12

December 27, 2022

മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് കള്ളപ്പണ അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചു.50 ലക്ഷം ഡോളര്‍ പിഴയടക്കാനും വിധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദ്വീപ് പാട്ടത്തിന് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. 2013-18 കാലത്തായിരുന്നു പ്രസിഡന്റായിരുന്നത്. 2019 ല്‍ മറ്റൊരു കേസില്‍ അഞ്ചു വര്‍ഷം തടവു വിധിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം സുപ്രീം കോടതി ശിക്ഷ റദ്ദാക്കി.