india

മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; മറ്റൊരു വിദ്യാര്‍ഥി അവശനിലയില്‍ ആശുപത്രിയില്‍

By webdesk12

February 14, 2023

ചെന്നൈ: ബോംബെ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയിലും ബിരുദാനന്തര വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.ആത്മഹത്യാശ്രമം നടത്തി അവശനിലയിലായ മറ്റൊരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മദ്രാസ് ഐ.ഐ.ടിയിലെ എഞ്ചിനീയറിങ് ബിരുദാനന്തര വിദ്യാര്‍ത്ഥിയായ മഹാരാഷ്ട്ര സ്വദേശിയായ 22 കാരനെയാണ് ഇന്ന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. സഹപാഠിയെ കാണാതായ വിവരം മറ്റൊരു വിദ്യാര്‍ഥിയാണ് ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചത്.തുടര്‍ന്ന് ഹോസ്റ്റൽ മുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോട്ടൂര്‍പുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.