india

മലപ്പുറം സ്വദേശി ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ചു

By webdesk12

February 05, 2023

മലപ്പുറം എ.ആര്‍ നഗര്‍ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്ബത്ത് സിദ്ദീഖ് (54) ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ചു. ഫിറോസിയ്യ ഏരിയയില്‍ ബൂഫിയ ജോലിക്കാരനായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

പിതാവ്: മുഹമ്മദ് തൂമ്ബത്ത്, ഭാര്യ: പാത്തുമ്മു, മക്കള്‍: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസില്‍, മുര്‍ഷിദ, മുഹമ്മദ് അമീന്‍. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.