india

ഇന്ത്യ -ദി മോഡി ക്വസ്റ്റ്യൻ ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച്‌ എം.എസ്.എഫ്

By webdesk12

January 25, 2023

തൃശൂർ: സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ മോദിയെ കുറിച്ചുള്ള BBC ഡോക്യുമെന്ററി ഇന്ത്യ -ദി മോഡി ക്വസ്റ്റ്യൻ എം.എസ്.എഫ് ഗവ.എൻജിനീയറിങ് കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു.

സംഘ്പരിവാറും നരേന്ദ്രമോദിയും രാജ്യത്ത് നടത്തിയ കലാപങ്ങൾ മറച്ചുവെക്കാൻ ഭരണകൂടം എത്രകണ്ട് ശ്രമിച്ചാലും രാജ്യത്തിന് മുന്നിൽ വിദ്യാർത്ഥികൾ അത് തുറന്നു കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായ റാഷിദ് കുരിക്കൾ, റിൻഷാദ് പൂക്കാടൻ, സെയിൻ, ഫർഷാദ്, മുഹമ്മദ്, നൂർജഹാൻ, ഷാനിൽ, നിഹാൽ എന്നിവർ സംസാരിച്ചു.