Celebrity

മകന് വേണ്ടി ഭക്ഷണം പാകം ചെയ്ത് മോഹന്‍ലാല്‍

By Test User

December 22, 2022

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ് കുക്കിങ്. അദ്ദേഹത്തിന്റെ പാചകത്തിലെ നൈപുണ്യം ഇതിന് മുന്‍പും സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തവണ പാചകം ചെയ്യുന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇത്തവണ പാകം ചെയ്തത് മകന്‍ പ്രണവിന് വേണ്ടിയാണ്.

ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെയും കുക്ക് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.