india

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് കറാച്ചിയിലെത്തിക്കും; ഖബറടക്കം നാളെ

By webdesk12

February 07, 2023

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം നാളെ കറാച്ചിയില്‍ സംസ്കരിക്കും. മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ന് കറാച്ചിയിലെത്തിക്കും.നാളെ പാകിസ്താന്‍ സമയം ഉച്ചക്ക് 1.45 ന് മാദിര്‍ ഖണ്ഡിലെ പോളോ ഗ്രൗണ്ടിലും, കറാച്ചി ഫൗജി ഖബര്‍സ്ഥാനിലുമായാണ് ചടങ്ങുകളും ഖബറടക്കവും നടക്കുക.

നേരത്തേ ഇസ്ലാമാബാദിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ദുബൈ അമേരിക്കന്‍ ആശുപത്രിയിലായിരുന്നു പര്‍വേസ് മുഷറഫിന്റെ അന്ത്യം.