india

സന്തോഷ് ട്രോഫി; കേരളത്തിന് അപ്രതീക്ഷിത തോല്‍വി

By webdesk12

February 12, 2023

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് എയില്‍ കര്‍ണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോറ്റത് ഇരുപതാം മിനിട്ടില്‍ അഭിഷേക് പവാര്‍ ആണ് കേരളത്തിനെതിരെ ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ ആദ്യ കളി ഗോവയ്ക്കെതിരെ വിജയിച്ച കേരളത്തിന് 3 പോയിന്റും പഞ്ചാബിനെതിരെ സമനില നേടി കേരളത്തിനെതിരെ വിജയിച്ച കര്‍ണാടകയ്ക്ക് 4 പോയിന്റും ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം..