News

ഇന്ന് മൈതാനത്തിറങ്ങുമോ മെസി

By Test User

August 20, 2021

 

പാരീസ്: ഫ്രഞ്ച് ലീഗിൽ ഇന്ന് പി.എസ്.ജി മൂന്നാം മൽസരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8ന് നടക്കുന്ന എവേ പോരാട്ടത്തിലെ പ്രതിയോഗികൾ ബ്രെസ്റ്റ്.

ലോകം ചോദിക്കുന്ന പ്രധാന ചോദ്യം ഇന്നത്തെ അങ്കത്തിൽ മെസി കളിക്കുമോ എന്നതാണ്. പത്ത് ദിവസമായി മെസി നഗരത്തിൽ എത്തിയിട്ട്. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പരിശീലനത്തിൽ സജീവമായിരുന്നു.

പക്ഷേ കോച്ച് മൗറിസിയോ പൊച്ചറ്റിനോ ഇന്നലെ നടത്തിയ വാർത്താ സമ്മേളന ത്തിൽ മെസിയുടെ കാര്യത്തിൽ ഉറപ്പ് പറഞ്ഞില്ല. അർജന്റീനക്ക് കോപ്പകിരീടം സമ്മാനിച്ച ശേഷം മെസി മൽസര ഫുട്ബോളിൽ പങ്കെടുത്തിട്ടില്ല. ഫിറ്റ്നസ് പ്രശ്നമാണ് കോച്ച് കാര്യമായി കാണുന്നത്. കാര്യമായ പരിശീലനമില്ലാതെ കളിപ്പിച്ചാൽ പരുക്കേൽക്കുമോ എന്ന പേടിയാണ് കോച്ചിന്. ഇത് കാരണം മെസ്സി ഇന്ന് ടീമിൽ ഉണ്ടാകില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.