News

ഗസ്സയിലേക്കുള്ള സഹായങ്ങള്‍ ഹമാസ് തട്ടിയെടുത്തെന്ന വാര്‍ത്തകള്‍ വ്യാജം; ഇസ്രാഈലിനെതിരെ അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍

By webdesk18

July 29, 2025

ഗസ്സയിലെത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹമാസിന്റെ കയ്യില്‍ അകപ്പെടുന്നുവെന്ന ഇസ്രാഈല്‍ പ്രചാരണങ്ങളെ തള്ളി മാധ്യമ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്രാഈല്‍ സൈനിക ഉദ്യോഗസ്ഥരുമായും നയതന്ത്രജ്ഞരുമായും നടത്തിയ സംഭാഷണങ്ങള്‍ സൂചിപ്പിച്ചാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗസ്സയില്‍ യുഎന്‍ നേതൃത്വത്തില്‍ നടന്ന ഭക്ഷണ വിതരണം കുറ്റമറ്റ രീതിയില്‍ നടന്നിരുന്നുതായും ഒരു തടസ്സവുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മറ്റൊരു വാര്‍ത്ത ഏജന്‍സി അമേരിക്കന്‍ സംഘടനയുടെ ആഭ്യന്തര അന്വേഷണം ഉദ്ധരിച്ച് ഇതേ വാര്‍ത്ത ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, മാനുഷിക സഹായത്തിനായി ഗസ്സയിലെ മൂന്നിടങ്ങളില്‍ 10 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനിടയിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഇന്നലെ മാത്രം 88 പേര്‍ കൊല്ലപ്പെട്ടു.

ഇതില്‍ 40 പേര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ കാത്തുനിന്നവരാണ്. ഇന്നലെ മാത്രം ഗസ്സയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു.