Connect with us

EDUCATION

‘നൊമ്പരം വിതക്കുന്ന വാർത്ത, രണ്ട്​ വർഷത്തെ വൈദ്യുതി ബില്ലും അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കും’ -രാഹുൽ മാങ്കൂട്ടത്തിൽ

രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു.

Published

on

പണമടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ ”സാര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോകുവാ സാര്‍” എന്നെഴുതിയ കുറിപ്പ് കണ്ട് സുമനസ്സുകളുടെ സഹായപ്രവാഹം. രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. കുഞ്ഞുങ്ങളുടെ കുറിപ്പ് വേദനിപ്പിച്ചു. പുത്തുമലയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ കുഞ്ഞുങ്ങളുടെ വീട്ടിലെത്തും. അഞ്ച് കൊല്ലത്തെ പഠനച്ചെലവും രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും ഏറ്റെടുക്കും. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഒരാള്‍ ഒരുവര്‍ഷത്തെ വൈദ്യൂതി ബില്‍ അടച്ചെന്ന് അറിഞ്ഞതില്‍ സന്തോഷം” -രാഹുല്‍ മാങ്കൂട്ടത്തില്‍.

‘ഉള്ളില്‍ നൊമ്പരം വിതയ്ക്കുന്ന ഒരു വാര്‍ത്ത കണ്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ഒരു ഏഴാം ക്ലാസ്സുകാരിയും പന്ത്രണ്ടാം ക്ലാസുകാരിയും അവരുടെ നോട്ട്ബുക്കിന്റെ പേപ്പറില്‍ ഫ്യൂസ് ഊരരുത് എന്ന് KSEB യോട് അഭ്യര്‍ഥിച്ചുള്ള ഒരു കത്ത് എഴുതി വെച്ചു അവര്‍ സ്‌കൂളില്‍ പോയി. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറെ വിളിച്ച് ആ കുട്ടികളുടെ അച്ഛനോട് സംസാരിച്ചു. ആ വീടിന്റെ അടുത്ത രണ്ട് വര്‍ഷത്തെ വൈദ്യുതി ചാര്‍ജ്ജ് ഡെപ്പോസിറ്റ് ചെയ്യുന്നു. ഒപ്പം ആ കുഞ്ഞ് മിടുക്കികളുടെ അടുത്ത 5 വര്‍ഷത്തെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്നു’ -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാനിറങ്ങിയ ലൈന്‍ മാന്‍ ബിനീഷിനാണ് ചെറുകോല്‍ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിര്‍ധന കുടുംബം താമസിക്കുന്ന വീട്ടില്‍നിന്ന് കുറിപ്പ് ലഭിച്ചത്. അപേക്ഷയും 500 രൂപയും മീറ്ററിനടുത്തായി വെച്ചിരുന്നു. തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഗൃഹനാഥനെ കിട്ടി.

രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളില്‍ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍മാര്‍ പറയുന്നു.

തയ്യല്‍ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിന്റെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. പല മാസങ്ങളിലും സ്‌കൂളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന് വര്‍ഷമായി കാണാനില്ല. തയ്യല്‍ കടയില്‍ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.

രാവിലെ അച്ഛനും തങ്ങള്‍ക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ് മക്കള്‍ സ്‌കൂളിലേക്ക് പോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്. തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ കഴിയുന്നത്. വീട്ടില്‍ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

LBS 2024; നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷന്റെ ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് സെപ്റ്റംബർ 23ന്

Published

on

സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റിനായി വിദ്യാർത്ഥികൾ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.

. നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

.  നിലവിൽ ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ അടുത്ത സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റ് ആയി NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

. നിലവിൽ അഡ്മിഷൻ എടുത്ത് സ്പെഷ്യൽ അലോട്ട്മെന്റ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അവർക്ക് നേരത്തെയുള്ള സീറ്റ് നഷ്ടപ്പെടുന്നതാണ്.

. പുതുതായി അനുവദിച്ച കോളേജുകളിലെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്. പ്രത്യേക ശ്രദ്ധിക്കുക ഫിസിയോതെറാപ്പിക്ക് കോട്ടയം ഗവൺമെന്റ് കോളേജിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.

. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി BSc ന്യൂക്ലിയർ മെഡിസിൻ അനുവദിച്ചിട്ടുണ്ട്.

. സെപ്റ്റംബർ ഇരുപതാം തീയതി വരെ നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ വേക്കൻസി ലിസ്റ്റ് വരുന്നതിനുമുമ്പ് തന്നെ ഓപ്ഷൻ രജിസ്ട്രേഷൻ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

Continue Reading

EDUCATION

എന്‍.എം.എം.എസ്‌ 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Published

on

എന്‍.എം.എസ്‌  പരീക്ഷയിൽ സ്‌കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് തുക : 48,000

പ്രധാന വിവരങ്ങൾ

* സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം.

* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024 ആണ്

* അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം.

* രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് – വാർഷിക വരുമാനം മൂന്നര ലക്ഷം കവിയാൻ പാടില്ല.

* ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് 55% മാർക്ക് ലഭിച്ചിരിക്കണം.

* പാസ്പോർട്ട് സൈസ് ഫോട്ടോ.

* SC/ST കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.

* ഭിന്നശേഷി കുട്ടികൾക്ക് 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ്.

* ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

* അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം.

* പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും

വിശദ വിവരങ്ങൾ
https://nmmse.kerala.gov.in/

Continue Reading

EDUCATION

കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

Published

on

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി – 390 രൂപ
* മറ്റുള്ളവര്‍ 830 രൂപ.

അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും👇🏻
https://admission.uoc.ac.in/admission?pages=medu

admission.uoc.ac.in

0494 2407016, 2407017, 2660600.

Continue Reading

Trending