india

ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ കുടുംബ വീടിന് നേരെ ആക്രമണം

By webdesk12

January 04, 2023

അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ വീടിന് ചൊവ്വാഴ്ച അജ്ഞാതര്‍ തീയിട്ടു. വീടിന് തീയിടുന്നതിന് മുമ്ബ് അക്രമികള്‍ വീടിന് നേരെ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.വീടിന് സമീപത്തെ നിരവധി വാഹനങ്ങളും ഇവര്‍ തകര്‍ത്തിട്ടുണ്ട്.

സിപിഎം പിന്തുണയുള്ള ഗുണ്ടകളാണ് ആക്രമണം നടത്തിയത്. ബിപ്ലബ് ദേബിന്റെ പിതാവ് ഹിരുധന്‍ ദേബിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും നടത്തുന്ന ചടങ്ങുകള്‍ക്ക് ഒരു ദിവസം മുമ്ബാണ് ആക്രമണം നടത്തിയിരിക്കുന്നത്.

പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചതിന് ശേഷം അക്രമികള്‍ ഒരു കടയും വാഹനങ്ങളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.