kerala

മദ്യവില്‍പനയില്‍ കപ്പടിച്ച് ബെവ്കോ; ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ വിറ്റത് 50 കോടിയുടെ മദ്യം

By Test User

December 20, 2022

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ദിവസം മലയാളികള്‍ കുടിച്ച് തീര്‍ത്തത് 50 കോടി രൂപയുടെ മദ്യം. ബെവ്ക്കോയുടെ ഞായറാഴ്ച്ചത്തെ കണക്കനുസരിച്ച് 49.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണ ഞായറാഴ്ച്ചകളില്‍ വിറ്റുപോകുന്നതിനേക്കാളും 20 കോടി രൂപയുടെ അധിക വില്പനയാണ് നടന്നിരിക്കുന്നത്.

ഒരു സാധാരണ ദിവസം ഇത്രയധികം മദ്യം വിറ്റുപോകുന്നത് വളരെ അപൂര്‍വമാണ്. സാധാരണഗതിയില്‍ കേരളത്തില്‍ ഓണം, ക്രിസ്മസ്, ന്യൂയര്‍ എന്നീ ദിവസങ്ങളിലാണ് ഉയര്‍ന്ന മദ്യവില്‍പന നടക്കുന്നത്.