india

കോയമ്പത്തൂര്‍ സ്ഫോടനം: രണ്ട് പേര്‍ കൂടി എന്‍.ഐ.എ പിടിയില്‍

By webdesk12

December 28, 2022

ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്ബത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോംബ് സ്ഫോടനത്തിന്റെ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളിയായിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. സത്യമംഗലം കാടുകളിലെ അസനൂര്‍, കഡംബൂര്‍ മേഖലയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍.ഐ.എ പറയുന്നു.