india

ബഫര്‍ സോണ്‍ : പാര്‍ലമെന്റ് പരിസരത്ത് യു ഡി എഫ് എം.പിമാരുടെ പ്രതിഷേധം

By Test User

December 20, 2022

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ യുഡിഎഫ് എംപി മാരുടെ പ്രതിഷേധം. സാറ്റലൈറ്റ് സര്‍വെ നിര്‍ത്തുക, ഫിസിക്കല്‍ സര്‍വെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രതിഷേധ നടപടികള്‍ കൈക്കൊള്ളുമെന്നും കെപിസിസി വ്യക്തമാക്കി.