kerala

കൊല്ലം അഞ്ചലില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

By Test User

December 11, 2022

കൊല്ലം അഞ്ചലില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാല്‍ നട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്.ഞായറാഴ്ച രാവിലെ അഞ്ചല്‍ കാഞ്ഞുവയലിലാണ് സംഭവം. കാല്‍നട യാത്രക്കാരന് നേരെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.