india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

By webdesk12

February 08, 2023

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.