india

പിതാവിന്റെ സംസ്‌കാരചടങ്ങിനുവേണ്ടി കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

By webdesk12

January 25, 2023

വയനാട് ബത്തേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കാടിനുള്ളിലെ ശ്മാശനത്തില്‍ കുഴിയെടുക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

പരിക്കേറ്റ സഹോദരങ്ങളുടെ അച്ഛന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സംസ്‌കാരചടങ്ങുകള്‍ക്കുവേണ്ടി കാടിനുള്ളില്‍ കുഴിയെടുക്കുന്നതിനിടെയാണ് സഹോദരങ്ങള്‍ക്ക് കാട്ടാനയില്‍ ആക്രമണം ഉണ്ടായത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.