News

ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍: കാണികള്‍ക്ക് അനുമതിയില്ല

By Test User

August 12, 2021

ലണ്ടന്‍: കോവിഡ് സാഹചര്യങ്ങള്‍ ദുഷ്‌ക്കരമാവുന്ന സാഹചര്യത്തില്‍ അടുത്ത മാസം തുടക്കത്തില്‍ യൂറോപ്പില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കാണികളെ അനുവദിക്കാന്‍ സാധ്യതയില്ല. ഒരു ടീമിന്റെയും വിദേശ മല്‍സരങ്ങള്‍ക്ക് അതത് രാജ്യങ്ങളില്‍ നിന്നുള്ള കാണികളെ അനുവദിക്കില്ല.

ഗ്രൂപ്പ് ഒന്നില്‍ കളിക്കുന്ന ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരങ്ങള്‍ എവേയാണ്. ഹംഗറി, പോളണ്ട് എന്നിവരാണ് പ്രതിയോഗികള്‍. സാധാരണ ഗതിയില്‍ ഇംഗ്ലീഷ് ടീമിനൊപ്പം ആരാധകര്‍ പോവാറുണ്ട്. ബുദാപേസ്റ്റിലും വാഴ്‌സോയിലും നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ ടീമിനൊപ്പം സഞ്ചരിക്കാന്‍ നൂറ് കണക്കിന് ആരാധകര്‍ താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഫിഫയും യുവേഫയും ആരാധകരെ പിന്തുണക്കുന്നില്ല. യൂറോപ്പില്‍ മാത്രമാണ് യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കാനുള്ളത്. മറ്റ് വന്‍കരകളില്‍ തുടങ്ങി.