കടുത്ത വര്‍ഗ്ഗീയ വിദ്വോഷം പരക്കുന്നതിനിടെ യു.പി യില്‍ വീണ്ടും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പോസ്റ്ററുകള്‍. സംസ്ഥാനത്തെ മുസ്ലിംകളോട് നാടുവിട്ടുപോകാനുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് നിസ്‌കാരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ബറേല്‍വിയിലെ ഒരു പള്ളിയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഭാത നമസ്‌കാരത്തിനെത്തിയ പുരോഹിതനാണ് പോസ്റ്ററുകള്‍ ആദ്യം കണ്ടത്. എല്ലാ ഹിന്ദുക്കള്‍ക്ക് വേണ്ടി എന്ന് പോസ്റ്ററിന്റെ ആവസാനത്തില്‍ എഴുതിയിട്ടുണ്ട്.
ഇത് ഞങ്ങളുടെ സര്‍ക്കാറാണ്. മുസ്ലികള്‍ പെരുമാറാന്‍ പഠിക്കണം. നമസ്‌കാരത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പള്ളികളില്‍ ഇനി പ്രാര്‍ത്ഥന പോലും അനുവദിക്കില്ലെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്.