Health

അമിതഫോണ്‍ ഉപയോഗം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും

By Test User

November 07, 2022

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഹൃദ്രോഗസാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍.

ഹൃദ്രോഗത്തിനു കാരണമാകുന്ന പ്രമേഹം,ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം എന്നിവ ബാധിച്ചവരുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കേരളം മുന്നിലാണെന്ന്  ഡോ.പ്രഭാനിനി ഗുപ്ത പറഞ്ഞു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളചാപ്റ്റര്‍ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.