crime

ഷാരോണ്‍ വധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഡി.ജി.പി യുടെ നിയമോപദേശം

By Test User

November 08, 2022

ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. വിഷം കലര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് ഷാരോണ്‍ മരണപ്പെട്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നത് തമിഴ്‌നാട്ടിലാണ്.കേരളാ പൊലീസ് അന്വേഷിക്കുന്നതില്‍ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്‌നാട് പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് അന്വേഷണത്തിന് കൂടുതല്‍ ഉചിതമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തില്‍ പറയുന്നു.ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പൊലീസിനു കൈമാറിയത്.