india

തലശ്ശേരി കൊലപാതകം ; പ്രതികളെ സി പി എം തള്ളിപ്പറയണം : അബ്ദുല്‍ കരീം ചേലേരി

By Test User

November 26, 2022

ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായ സി.പി.എം. പ്രതികരണം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ തലശ്ശേരിയില്‍ കൊലചെയ്യപ്പെട്ട ഷമീര്‍ , ഖാലിദ് എന്നിവരുടെ കൊലപാതകത്തിനുത്തരവാദികളായ പാറയില്‍ ബാബു ഉള്‍പ്പെടെയുള്ളവരെ സി.പി.എം പരസ്യമായി തള്ളിപ്പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരീം ചേലേരി.മദ്യ മാഫിയ സംഘത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതരായ രണ്ട് ചെറുപ്പക്കാരാണ് കൊലചെയ്യപ്പെട്ടത്.

കൊല നടത്തിയ ബാബു സജീവ സി.പി.എം. പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടി വധശ്രമ കേസിലെ പ്രതിയുമാണ്. മരണപ്പെട്ടവരും സി.പി.എം. പ്രവര്‍ത്തകരാണ്. രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു.