kerala

യുവതിയോട് മോശമായി പെരുമാറി; മലപ്പുറത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

By Test User

November 30, 2022

മലപ്പുറത്ത് ഡ്രൈവിംങ് ടെസ്‌ററിനിടെ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ . എംവിഐ സി ബിജുവിനെ മലപ്പുറം വനിതാ പൊലീസാണ് അറസ്റ്റ് ചെയ്ത്.

നവമ്പര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .പിന്നീട് ഉദ്യോഗസ്ഥന്‍ ഒളിവില്‍ പോയിരുന്നു. വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.