india

ഛത്തിസ്ഗഡില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

By Test User

November 26, 2022

ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു വനിതയുള്‍പ്പെടെ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ശനിയാഴ്ച രാവിലെ മിര്‍തൂര്‍ മേഖലയിലെ പോംറ വനപ്രദേശത്താണ് സംഭവം നടന്നത്.പ്രദേശത്ത് മാവോയിസ്റ്റുകളുടെ സംഘം തന്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിആര്‍പിഎഫും പ്രത്യേക ദൗത്യ സേനയും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.

ഇതിനിടെ സേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.