kerala

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ കൂട്ടയടി; രണ്ടുപേരെ പൊലീസ് പിടികൂടി

By Test User

November 26, 2022

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി.കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആര്‍സി സ്ട്രീറ്റില്‍ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനില്‍ ബാബാജി(24), ഷൈന്‍ലി ദാസ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.

ഇപ്പോള്‍ പിടിയിലായത് കേസിലെ ആറും ഏഴും പ്രതികളാണ് . സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. അക്രമത്തിന് കാരണക്കാരനായ ആള്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം. തന്നെ കല്യാണം വിളിച്ചില്ലെന്നും സമ്മാനമായി 200 രൂപ ഇരിക്കട്ടെ എന്നും പറഞ്ഞിട്ടുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിച്ചത്. ബാലരാമപുര കോട്ടു കാല്‍ ഊരുട്ടു വിള ഭദ്രകാളി ക്ഷേത്രത്തിന സമീപം അമ്മ വീട്ടില്‍ അനില്‍കുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ട ചടങ്ങുകള്‍ക്കിടയിലാണ് ആയിരുന്നു ആക്രമണം നടന്നത്.