kerala

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

By Test User

November 30, 2022

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്.5 പേരെ കസ്റ്റഡിയിലെടുത്തു.

കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലിയും പ്രതിഷേധം നടന്നിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യ മത്സര വേദിയില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വേദിക്കുള്ളില്‍ കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ടാണു നീക്കിയത്. തുടര്‍ന്നു വേദിക്കു മുന്നിലായിരുന്നു പ്രതിഷേധം. വിധിനിര്‍ണയം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.