india

വിഴിഞ്ഞം സമരം ; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Test User

November 28, 2022

വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം സമര സമിതി തടയുകയും രാത്രി പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയുകയോ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വാഹനങ്ങള്‍ പിന്നേയും തടയുകയായിരുന്നു.