india

വിമത പ്രവര്‍ത്തനമല്ല: എ ഐ സി സി

By Test User

November 23, 2022

ന്യൂഡല്‍ഹി ; ശശി തരൂര്‍ എംപി വിമത പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു കരുതുന്നില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു.

തരൂര്‍ വിഷയവുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുന്നു. നേതാവായാലും പ്രവര്‍ത്തകരായാലും പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണമെന്നും താരിഖ് പറഞ്ഞു.