crime

ഉത്തര്‍പ്രദേശില്‍ യുവതിയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Test User

November 20, 2022

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവ്താഹ ഗ്രാമത്തില്‍ യുവതിയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു.

ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണില്‍ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്ക് ഭര്‍ത്തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കാണാതാകുന്നതിന് മുമ്ബ് വീട്ടീല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു.