kerala

‘ആട്ടം തുടര്‍ന്ന് കബാലി’ ;പരിഭ്രാന്തരായി നാട്ടുകാര്‍

By Test User

November 17, 2022

കലിതുള്ളി കബാലി ഇന്നും റോഡിലിറങ്ങി.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൃശൂര്‍ അതിരപ്പിള്ളി റോഡില്‍ ഭീതി വിതച്ചുകൊണ്ട് ഒറ്റയാന്റെ പരാക്രമം തുടരുകയാണ്.ആനയുടെ ആക്രമണം കണ്ടു നിന്ന നാട്ടുകാരാണ് പിന്നീട് സിനിമ പേരിട്ട് ആനയെ കബാലിയാക്കി മാറ്റിയത്.

രാവിലെ റോഡിലിറങ്ങിയ ആനയുടെ മുമ്പില്‍പ്പെട്ട വാഹനങ്ങള്‍ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്.കുറേ നേരം യാത്രക്കാരെ ഭയപ്പെടുത്തിയ ആന പിന്നീട് ഷോളയൂര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോവുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലെ കബാലിയുടെ പരാക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.

ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ 8 കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടടിച്ചത്.കബാലിയുടെ ആക്രമണത്തില്‍ ഭീതിയിലായിരിക്കുകയാണ് നാട്ടുകാരും വഴിയാത്രക്കാരും.