kerala

ഓടയില്‍ കുട്ടി വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

By Test User

November 18, 2022

എറണാകുളം പനമ്ബിള്ളി നഗറില്‍ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി.നഗരത്തിലെ കാനകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ കോര്‍പ്പറേഷന് ഗുരുതര വീഴ്ചപറ്റിയെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി വിശദീകരണം തേടിയതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരായി. അപകടത്തില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് കോടതി ചോദിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ ഓടകള്‍ക്ക് സ്ലാബ് ഇടുമെന്നും കുട്ടിക്ക് അപകടം സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും സെക്രട്ടറി മറുപടി നല്‍കി. നഗരത്തിലെ ഓടകള്‍ മൂടുന്നതില്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.