crime

പാലക്കാട് കവര്‍ച്ചാ ശ്രമം;ദമ്പതികള്‍ക്കു വെട്ടേറ്റു

By Test User

November 11, 2022

ഒറ്റപ്പാലം പാലപ്പുറത്ത് കവര്‍ച്ചാ ശ്രമത്തിനിടെ വയോധിക ദമ്പതികള്‍ക്കു വെട്ടേറ്റു.മുണ്ടന്‍ഞാറ ആട്ടീരി സുന്ദരേശ്വരന്‍(72), ഭാര്യ അംബികാ ദേവി (68) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കു വെട്ടേറ്റത്.പ്രതിയായ തമിഴ്‌നാട് പഴനി സ്വദേശി ബാലനെ പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. പ്രതി വീടിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകടന്നായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.വീട്ടുകാര്‍ കണ്ടതോടെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. ഇരുവരുടെയും മുഖത്തും കൈകാലുകളിലുമാണ് ആഴത്തിലുള്ള മുറിവുകള്‍. ഇവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടില്‍ നിന്നു മോഷ്ടിച്ച മൊഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്.