india

പൂനെ ബംഗളൂരു എക്സ് പ്രസ് ഹൈവേയില്‍ വന്‍ അപകടം ; 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

By Test User

November 21, 2022

പൂനെ ബെംഗളൂരു എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയില്‍ പെട്ടത്.ഞായറാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കുറഞ്ഞത് 30 പേര്‍ക്കെങ്കിലും പരുക്കേറ്റതായാണ് സൂചന.

പൂനെ ഫയര്‍ ബ്രിഗേഡില്‍ നിന്നും പൂനെ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്മെന്റ് അതോറിറ്റിയും രക്ഷാപ്രവര്‍ത്തനവുമായി സംഭവസ്ഥലത്തെത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ട്രക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.